റോഡിലേക്ക് തെന്നിവീണു; പിന്നാലെ വന്ന വാഹനം ഇടിച്ചിട്ടു; മറ്റൊന്ന് ശരീരത്തിലൂടെ കയറിയിറങ്ങി; രക്ഷിക്കാന്‍ ശ്രമിക്കാതെ മറ്റ് യാത്രികര്‍ ! കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

ഈ സമയം നിരവധി വാഹന യാത്രികര്‍ അതുവഴി പോയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്

New Update
gopalan iritty

കണ്ണൂര്‍: ഇരിട്ടിയില്‍ വാഹനാപകടത്തില്‍ വയോധികന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി കെ.എ. ഗോപാലൻ (65) ആണ് മരിച്ചത്. കീഴൂർക്കുന്നിൽ കരിമ്പുജ്യൂസ് കടയിൽ ജോലിക്കാരനാണ്.

Advertisment

മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന ഗോപാലൻ കാൽ തെന്നി റോഡിലേക്ക് വീണു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അതുവഴിയെത്തിയ ഒരു വാഹനം ഇടിച്ചിട്ടു. പിറകെ എത്തിയ മറ്റൊരു വാഹനവും ദേഹത്തു കയറി.

ഈ സമയം നിരവധി വാഹന യാത്രികര്‍ അതുവഴി പോയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.  ഇരിട്ടി കീഴൂർക്കുന്നിൽ ബുധനാഴ്‌ച രാത്രിയായിരുന്നു അപകടം. 

Advertisment