കണ്ണൂര്‍: വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത് കണ്ടംകുന്ന് പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ആയിത്തര സ്വദേശി കുട്ടിയന്റവിട എം. മനോഹരനാണ് മരിച്ചത്.
റോഡിന്റെ മറുവശത്തേക്ക് സ്‌കൂട്ടറില്‍ കടക്കുന്നതിനിടെ എതിര്‍ദിശയിലെത്തിയ ബസില്‍ ഇടിക്കുകയായിരുന്നു.