New Update
/sathyam/media/media_files/jgdA2f7CSnfECbYtQZTa.jpg)
തലശേരി: കണ്ണവം എടയാര്‍ പതിനേഴാം മൈലില്‍ കാര്‍ കലുങ്കില്‍ ഇടിച്ചു യുവാവ് മരിച്ചു. കണ്ണവം പൂഴിയോട് സ്വദേശി ഷഹല്‍ (22) ആണ് മരിച്ചത്. സഹോദരന്‍ സിനാന്‍ പരുക്കുകളോടെ ചികിത്സയിലാണ്. ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
Advertisment
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഷഹലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കാര്‍ നെടുംപൊയില്‍ ഭാഗത്തുനിന്നു കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു. വീട്ടിലേക്ക് എത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആണ് അപകടം നടന്നത്.