സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ച കർഷകൻ ആത്മഹത്യ ചെയ്തു;  വിശദീകരണവുമായി കേരള ബാങ്ക്

New Update
CogDkCWyhtaOa0YXWAzQ

കണ്ണൂർ; സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കട ബാധ്യത മൂലം കർഷകൻ ആത്മഹത്യ ചെയ്തു.
ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ച കണ്ണൂർ കൊളക്കാടിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ്  വീടിനുള്ളിൽ തൂങ്ങിമരിച്ചത്. 

Advertisment

തിങ്കളാഴ്ച പുലർച്ചെ ഭാര്യ പള്ളിയിൽ പ്രാർത്ഥനക്ക് പോയി തിരിച്ചു വന്നപ്പോഴാണ് ആൽബർട്ടിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.

കേരള ബാങ്ക് പേരാവൂർ ശാഖയിൽ നിന്നും ആൽബർട്ടിന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ലോൺ തിരിച്ചടക്കേണ്ട അവസാന ദിവസം. ഞായറാഴ്ച്ച കുടുംബശ്രീയിൽ നിന്ന് പൈസ തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.

സജീവ കോൺഗ്രസ് പ്രവർത്തകനും നാട്ടിലെ സർവ മേഖലകളിലെയും നിറ സാന്നിധ്യവുമായിരുന്നു എം.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ആൽബർട്ട്.

ഭാര്യ: വത്സ.മക്കൾ: ആശ,അമ്പിളി.സിസ്റ്റർ.അനിത

അതേ സമയം  കണ്ണൂരിലെ ക്ഷീര കർഷകൻ അൽബർട്ടിന്റെ ആത്മഹത്യയിൽ  വിശദീകരണവുമായി കേരള ബാങ്ക് രംഗത്തെത്തി.

കേരള ബാങ്ക്  ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല . ബാങ്ക് നോട്ടീസ് നൽകിയത് ആൽബർട്ടിന്റെ ഭാര്യയുൾപ്പെട്ട  ജോയിന്റ് ലയബിളിറ്റി ഗ്രൂപ്പിനാണ്‌. 5 പേർ അടങ്ങുന്ന ജെ എൽ ജി ഗ്രൂപ്പിന് 3,50,000 രൂപയാണ് വായ്പയായി നൽകിയത് .

നിലവിൽ 5 പേരും ചേർന്ന് അടയ്ക്കേണ്ട തുക രണ്ട് ലക്ഷത്തി ഇരുപതിനായിരത്തി നാല്പത്  രൂപയാണ് .
5 പേരിൽ ഒരാൾ അടയ്ക്കേണ്ട തുക 40408 രൂപ .

ഈ തുക അടയ്ക്കാൻ എല്ലാ അംഗങ്ങൾക്കും നോട്ടീസ് നൽകിയിരുന്നതായും ബാങ്ക് അറിയിച്ചു.

Advertisment