/sathyam/media/media_files/QBCfPoU9KeClJwTvy0Db.jpg)
കണ്ണൂര്‍: 'മിത്ത്' പരാമർശത്തിനെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഇപ്പോള്‍ വിശ്വാസം സംരക്ഷിക്കാന്‍ ഇറങ്ങിയവര്‍ പ്രതിസന്ധി ഘട്ടത്തില്‍ എവിടെയായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു. വിശ്വാസികളില്‍ വര്‍ഗീയത കുത്തിവയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ ബാലസംഘം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്ര ഒറ്റതിരിഞ്ഞ് ആക്രമിച്ചാലും കീഴടങ്ങാതെ സത്യം പറയും. കേരളത്തിന്റെ മണ്ണിനെ മലീമസപ്പെടുത്താന്‍ ആസൂത്രിത നീക്കം നടക്കുകയാണ്. വിശ്വാസം സംരക്ഷിക്കാനായി തെരുവില്‍ അടിയേറ്റവരാണ് കമ്മ്യൂണിസ്റ്റുകള്‍. എത്ര കുത്തിത്തിരിപ്പുണ്ടാക്കിയാലും കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ വളരില്ല. അക്കാര്യം ഉറപ്പാണ്.- അദ്ദേഹം പറഞ്ഞു.
പാഠപുസ്തകത്തില്‍ ഗാന്ധിയേയും അബ്ദുള്‍ കലാം ആസാദിനേയും പഠിക്കേണ്ട എന്നു പറയുന്നു. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം പഠിച്ചാല്‍ മതിയെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ ഈ നാട് തയ്യാറല്ല. എന്തെല്ലാം വില കൊടുക്കേണ്ടിവന്നാലും അത്തരം ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഞങ്ങള്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.