കുവൈത്ത് തീപിടുത്തത്തില്‍ മരിച്ച കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു; അനീഷിന്റെ ദാരുണമായ മരണം പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കേ

കെ സുധാകരന്‍ എംപി, സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, കലക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

New Update
anish Untitlediy.jpg

കണ്ണൂര്‍:  കുവൈത്ത് തീപിടുത്തത്തില്‍ മരിച്ച കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. കുറുവ കരാറിനകം ബാങ്ക് പരിസരത്തും വീട്ടിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നൂറുകണക്കിന് പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

Advertisment

വെള്ളിയാഴ്ച വെകുന്നേരം 6.45 നാണ് അനീഷ് കുമാറിന്റെ മൃതദേഹം കണ്ണൂരില്‍ എത്തിച്ചത്. എകെജി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ 7.30 ഓട് കൂടി ജന്മനാടായ കുറുവയില്‍ എത്തിച്ചു. കുറുവ കരാറിനകം ബാങ്ക് പരിസരത്ത് പൊതുദര്‍ശനത്തിന് വച്ച മൃതദേനത്തില്‍ നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

10 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനായി വച്ചു. അനീഷിനെ കുടുംബാംഗങ്ങള്‍ അവസാനമായി ഒരു നോക്ക് കാണാനെത്തിയത് ഹൃദയബേദകമായ കാഴ്ചയായി. പതിനൊന്നരോടെ പയ്യാമ്പലത്ത് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു.

മക്കളായ അശ്വിന്‍ അനീഷ്, ആദിഷ് അനീഷ് എന്നിവര്‍ ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. കെ സുധാകരന്‍ എംപി, സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, കലക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് കുവൈത്തിലെ തീപിടുത്തില്‍ അനീഷ് കുമാറിന്റെ ദാരുണമായ മരണം.

Advertisment