കണ്ണൂർ: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഎം. കണ്ണൂരിൽ സിപിഐഎം നടത്തിയ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.
കെജ്‍രിവാളിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ജയിലിനകത്തുള്ള കെജ്‍രിവാൾ ജയിലിന് പുറത്തുള്ള കെജ്‍രിവാളിനേക്കാൾ ശക്തനാണെന്ന് മനസിലാക്കും. ജനാധിപത്യ ധ്വംസനത്തിന്റെ പ്രകടമായ ഉദാഹരണമാണ് ഡൽഹിയിൽ നടക്കുന്നത്.
മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. കേരളത്തിന്റെ പ്രതിക്ഷേധത്തിൽ അണിചേർന്ന ആളാണ് കെജ്‌രിവാളെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അടിയന്തരാവസ്ഥയെക്കാൾ കഷ്ടമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതിയും പ്രതികരിച്ചു.