കണ്ണൂര്‍: ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ല മുന്‍ പ്രസിഡന്റ് മനു തോമസിന് മുന്നറിയിപ്പ് നല്‍കി അര്‍ജുന്‍ ആയങ്കിയും. നേതാവാകാന്‍ അടി കൊള്ളുന്നവനും അടികൊണ്ട് ചോര വാര്‍ന്ന് ജീവിതം പാര്‍ട്ടിക്ക് വേണ്ടി ഹോമിച്ച് നേതാവായവരും തമ്മില്‍ ഒരുപാട് ദൂരമുണ്ടെന്ന് സ്വര്‍ണ്ണകടത്ത് കേസില്‍ ഉള്‍പ്പടെ പ്രതിയായ അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ കുറിച്ചു.
ബിസിനസ് പരിപോഷിക്കാന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതാണ് മനു തോമസെന്നും അര്‍ജുന്‍ ആയങ്കി ആരോപിക്കുന്നു.
സ്പഷ്ട്ടമായി സംസാരിക്കാനും പ്രസംഗിക്കാനും അറിയുന്നവര്‍ക്ക് പ്രത്യേകിച്ച് അവര്‍ ന്യൂനപക്ഷമാണെങ്കില്‍ അവര്‍ക്കൊരു പ്രത്യേക പ്രിവിലേജ് ലഭിക്കും. സ്ഥാനമാനങ്ങള്‍ തേടിയെത്തും.
മനു തോമസിനെതിരെ പി.ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും മനുവിനെതിരെ പ്രതികരിച്ച് രംഗത്തുവന്നത്.