/sathyam/media/media_files/UrRVOlLEmQvLZjvk6PqK.webp)
പ​യ്യ​ന്നൂ​ര്‍: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പാ​ല​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് മു​സ്ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍.
പാ​ല​ക്കോ​ട്ടെ മു​സ്ത​ഫ​യു​ടെ ഭാ​ര്യ സൗ​ദ​യു​ടെ പ​രാ​തി​യി​ലാ​ണ് കെ.​പി. നി​സാ​മു​ദ്ദീ​ന്‍ (34), എ. ​അ​ഷ​ര്‍(40), ഒ.​പി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (51), എം. ​ഇ​സ്മാ​യി​ല്‍ (47), കെ.​സി. അ​ഷ്​റ​ഫ് (60) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍​നി​ന്നു പ്ര​തി​ക​ള്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​മെ​ടു​ത്ത ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
ഡി​സം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 11 ഓ​ടെ​യാ​ണ് സൗ​ദ​യു​ടെ പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി​ക​ള്‍ പ​രാ​തി​ക്കാ​രി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും ത​ട​ഞ്ഞു​നി​ര്‍​ത്തി ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പി​ക്കു​ക​യും ചീ​ത്ത​വി​ളി​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ല്‍ മാ​ന​ഹാ​നി​യു​ണ്ടാ​യെ​ന്നു​മാ​ണ് പ​രാ​തി.
കു​ടും​ബ​ശ്രീ​യി​ലു​ള്ള ത​ര്‍​ക്ക​വും ഭ​ര്‍​ത്താ​വി​ന് മു​സ്ലീം ലീ​ഗ് പാ​ര്‍​ട്ടി​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ കൊ​ണ്ടു​ള്ള വി​രോ​ധ​വു​മാ​ണ് കാ​ര​ണ​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സൗ​ദ​യു​ടെ ഭ​ര്‍​ത്താ​വ് കെ.​സി. മു​സ്ത​ഫ രാ​മ​ന്ത​ളി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്കോ​ട് സെ​ന്‍​ട്ര​ല്‍ വാ​ര്‍​ഡ് മെ​മ്പ​ര്‍ സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us