കൊച്ചി : നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ഗുളിക രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിച്ച പാലക്കാട് സ്വദേശി മുഹമ്മദ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
മലപ്പുറം സ്വദേശിയായ മുഹമ്മദിൽ നിന്ന് 535 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇയാൾ ക്വാലാലംപൂരിൽ നിന്നുമാണ് എത്തിയതെന്ന് അധികൃതർ പറഞ്ഞു.
ഷാർജയിൽ നിന്നും എത്തിയ പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്ന് 953 ഗ്രാം സ്വർണം പിടികൂടി. ഇരുവരെയും ചോദ്യം ചെയ്തു വരികയാണെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.