New Update
/sathyam/media/media_files/qNjvBptuIOQfhTLFtVpp.jpg)
കണ്ണൂർ: ബർണശേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ.
Advertisment
ബർണശേരി സ്വദേശി ടി.കെ. ശ്രീരാഗിനെ(27)യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈയിൽനിന്ന് 1.375 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു.
വർധിച്ചുവരുന്ന മയക്കുമരുന്ന് വിൽപനയ്ക്കും ഉപയോഗത്തിനും തടയിടാൻ എക്സൈസിന്‍റെ നേതൃത്വത്തിൽ വ്യാപക പരിശോധനയാണ് നടത്തുന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത് പറഞ്ഞു.