വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; സ്കൂൾ സെക്യൂരിറ്റി അറസ്റ്റിൽ

സ്കൂളിൽ നേരത്തെയെത്തിയ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് ഇയാൾ മോശമായി സംസാരിക്കുകയായിരുന്നു.

New Update
arrest567

കണ്ണൂർ: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നഗരത്തിലെ ഒരു സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വാരംകടവ് സ്വദേശി കാസി (73) മിനെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

കഴിഞ്ഞ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നേരത്തെയെത്തിയ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് ഇയാൾ മോശമായി സംസാരിക്കുകയായിരുന്നു.

പെൺകുട്ടി സ്കൂളിലെ അധ്യാപകരോട് പരാതിപ്പെടുകയും സ്കൂൾ അധികൃതർ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് തിങ്കളാഴ്ച വൈകിട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് കാസിം.

Advertisment