അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് ഏച്ചൂര്‍ കമാല്‍പീടികയ്ക്ക് സമീപം കാല്‍നടയാത്രക്കാരി മരിച്ച സംഭവം; കാറോടിച്ച പോലീസുകാരന് സസ്പെന്‍ഷന്‍

കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൊല്ലന്‍ചിറയിലെ ലിതേഷിനെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ സസ്പെന്‍ഡ് ചെയ്തത്. പോലീസുകാരനെതിരേ നരഹത്യയ്ക്ക് ചക്കരക്കല്ല് പോലീസ് കേസെടുത്തിട്ടുണ്ട്. 

New Update
beena Untitledchh

ചക്കരക്കല്ല്: അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് ഏച്ചൂര്‍ കമാല്‍പീടികയ്ക്ക് സമീപം കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തില്‍ കാറോടിച്ച പോലീസുകാരന് സസ്പെന്‍ഷന്‍. മുണ്ടേരി വനിതാ സഹകരണസംഘം ജീവനക്കാരി ബീനയാണ് മരിച്ചത്.

Advertisment

കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൊല്ലന്‍ചിറയിലെ ലിതേഷിനെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ സസ്പെന്‍ഡ് ചെയ്തത്. പോലീസുകാരനെതിരേ നരഹത്യയ്ക്ക് ചക്കരക്കല്ല് പോലീസ് കേസെടുത്തിട്ടുണ്ട്. 

അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസ്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ബീന കാറിന്റെ ശക്തമായ ഇടിയില്‍ പൊങ്ങിത്തെറിച്ച് ദൂരെ വീഴുകയായിരുന്നു.

Advertisment