കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ടൗണ്‍വാര്‍ഡില്‍ ബിജെപിക്ക് അട്ടിമറി വിജയം. കോണ്‍ഗ്രസിന്റെ സിറ്റിംഗ് വാര്‍ഡില്‍ 72 വോട്ടിനാണ് ബിജെപിയുടെ വിജയം. മട്ടന്നൂര്‍ നഗരസഭാ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി വിജയിക്കുന്നത്.
കഴിഞ്ഞ തവണ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ തവണ 12 വോട്ടിനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. യുഡിഎഫ് കൗണ്‍സിലര്‍ കെ സി പ്രശാന്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാര്‍ത്ഥി എ മധുസൂദനന്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബി ജയചന്ദ്രന്‍ രണ്ടാമതും എല്‍ഡിഎഫ് സ്വതന്ത്രന്‍ അമല്‍ മണി മൂന്നാമതുമെത്തി.
ജില്ലയിലെ നാല് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. മട്ടന്നൂര്‍ ടൗണിന് പുറമേ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മമ്മാക്കുന്ന്, രാമന്തളി പഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍, മാടായി പഞ്ചായത്തിലെ മുട്ടം ഇട്ടപ്പുറം എന്നീ വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ്.