കണ്ണൂരിൽ ഭീതി പരത്തിയ 'ബ്ലാക്ക് മാന്‍' സിസിടിവിയില്‍! പിന്നാലെ പൊലീസും

ഇരുട്ടിലെ അജ്ഞാതന്റെ സാന്നിധ്യം കൊണ്ട് മലയോരത്തുളളവര്‍ ഒറ്റയ്ക്ക് നടക്കാന്‍ തന്നെ പേടിയിലാണ്

New Update
BLACKMAN

കണ്ണൂര്‍:  ചെറുപുഴയില്‍ രാത്രികാലത്ത് ഭീതി വിതച്ച 'ബ്ലാക്ക് മാന്‍' ഒടുവിൽ സിസി ടിവിയില്‍ പതിഞ്ഞു. കഴിഞ്ഞദിവസം രാത്രി പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരില്‍ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങളാണ് സിസി ടിവിയില്‍ പതിഞ്ഞത്. 

Advertisment

തുണികൊണ്ട് ശരീരം മറച്ചരീതിയിലാണ് അജ്ഞാതനെ ദൃശ്യങ്ങളില്‍ കാണുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളില്‍ കരി കൊണ്ട് ബ്ലാക്ക് മാന്‍ എന്ന് എഴുതിയിരുന്നു. രാത്രിയില്‍ ഇറങ്ങുന്ന അജ്ഞാതനായി പൊലീസും നാട്ടുകാരും വന്‍തോതില്‍ തിരച്ചില്‍ നടത്തിയിരുന്നു. 

വീടുകളുടെ ചുമരുകളില്‍ കരി കൊണ്ട് എഴുതിയും ചിത്രം വരച്ചുമാണ് ബ്ലാക്ക് മാന്റെ പുതിയ 'ഭയപ്പെടുത്തല്‍' രീതി. അര്‍ധരാത്രി കതകില്‍ മുട്ടി ഓടി മറയുന്ന അജ്ഞാതനെ പിടികൂടാൻ നാട്ടുകാരും പോലീസും ഏറെ നാളായി പരിശ്രമിക്കുകയാണ്. 

ഒന്നിലധികം പേരുളള സംഘമാണോ പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുട്ടിലെ അജ്ഞാതന്റെ സാന്നിധ്യം കൊണ്ട് മലയോരത്തുളളവര്‍ ഒറ്റയ്ക്ക് നടക്കാന്‍ തന്നെ പേടിയിലാണ്. ഇയാളെ ഉടന്‍ പിടികൂടാനുള്ള ഊർജ്ജിത ആന്വേഷണത്തിലാണ് പോലീസ്.

Advertisment