/sathyam/media/media_files/gno57LC9wjd2nFJKIMV0.jpg)
കണ്ണൂർ: ചെറുപുഴയിൽ ഭീതിപരത്തി ബ്ലാക്ക്മാൻ. തേർത്തല്ലി കോടോപ്പള്ളിയിലാണ് ഇരുട്ടിന്റെ മറവിൽ ജനങ്ങളെ പേടിപ്പിച്ചുകൊണ്ട് ബ്ലാക്ക്മാൻ ശല്യം തുടരുന്നത്. പ്രാപ്പോയിൽ ഭാഗത്ത് തുടർച്ചയായ മൂന്നാം ദിവസമാണ് ബ്ലാക്ക്മാനെത്തിയത്.
രാത്രിയിൽ വാതിലിലും ജനലുകളിലും തട്ടി ശബ്ദമുണ്ടാക്കിയശേഷം കടന്നുകളയുന്നതാണ് രീതി. ആളുകൾ പുറത്തിറങ്ങി നോക്കിയായൽ ആരെയും കാണില്ല. രയരോം, മൂന്നാംകുന്ന്, പെരുവട്ടം, എയ്യൻകല്ല്, തിരുമേനി, കോക്കടവ്, മുളപ്ര, പാറോത്തുംനീർ, കന്നിക്കളം, കോലുവള്ളി എന്നിവിടങ്ങളിലെല്ലാം ബ്ലാക്ക്മാനെത്തി.
പ്രാപ്പൊയിൽ ഭാഗത്ത് യുവാക്കളുടെ നേതൃത്വത്തിൽ മൂന്നുദിവസം തുടർച്ചയായി കാവലും തെരച്ചിലും നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംശയം തോന്നുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.
പലയിടത്തും അവ്യക്തമായി ബ്ലാക്ക്മാനെ കാണാൻ കഴിഞ്ഞെങ്കിലും കാമറയിൽ ഇതുവരെ പതിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്.