കണ്ണൂര്‍: ന്യൂ മാഹിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചാലക്കര സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. ബിജെപി പ്രാദേശിക നേതാവ് സനൂപിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സ്റ്റീല്‍ ബോംബറിഞ്ഞത്.
അക്രമം നടക്കുന്ന സമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നു. ബോംബേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. പ്രതി ബോംബെറിയുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയെ തുടര്‍ന്ന് തലശ്ശേരി, പാനൂര്‍ മേഖലയിലെ വിവിധ ഇടങ്ങളില്‍ ബിജെപി-സിപിഎം സംഘര്‍ഷം ഉണ്ടായിരുന്നു.