കണ്ണൂര്‍: മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് കണ്ണൂര്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലെ ക്യാമ്പ് ഫോളോവറായിരുന്ന കോളയാട് പെരുവ സ്വദേശി ആക്കംമൂല എനിയേനി വീട്ടിൽ എ. രവിയാണ് (53) മരിച്ചത്.
ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ലുധിയാനയില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഇന്ദിര. മക്കൾ: എ.സി.അഞ്ജന, അർച്ചന.