തിരഞ്ഞെടുപ്പ്; കേരള കർണാടക അതിർത്തിയിൽ പരിശോധന ശക്തമാക്കി

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
checking Untitle.jpg

ഇരിട്ടി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള കർണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും പരിശോധന ശക്തമാക്കി. കൂട്ടുപുഴയിൽ കേരള പോലീസും എക്സൈസും  ആണ് വാഹന പരിശോധന ശക്തമാക്കിയിരിക്കുന്നത്. മാക്കൂട്ടം പോസ്റ്റിനോട് അനുബന്ധിച്ച് ഇലക്ഷൻ ചെക്ക് പോസ്റ്റ് കൂടി ഏർപ്പെടുത്തിയാണ് കർണാടകം പരിശോധന ശക്തമാക്കിയിരിക്കുന്നത്. 

Advertisment

പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് കണ്ണൂർ ജില്ലയിലെ കേരള കർണ്ണാടക അതിർത്തിയിൽ വാഹന പരിശോധന കർശനമാക്കിയത്. രണ്ട് സംസ്ഥാനങ്ങളുടെയും ചെക്ക് പോസ്റ്റുകളിൽ ഇരുസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങളിൽ 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്.

കള്ളപ്പണം, ലഹരി, ആയുധങ്ങൾ, എന്നിവ കടത്തുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്.കണക്കിൽ പെടാത്ത 50,000 രൂപ മുതൽ മുകളിലേക്കുള്ള പണം യാത്രക്കാരുടെ കൈവശമുണ്ടെങ്കിൽ പിടിച്ചെടുക്കും.
 പിന്നീട് കണക്കുകൾ ഹാജരാക്കിയതിന് ശേഷം മാത്രമേ പിടികൂടിയ തുക തിരിച്ചു നൽകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മാക്കൂട്ടത്തെ കർണാടകയുടെ ഇലക്ഷൻ ചെക്ക്പോസ്റ്റിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കാണ് ഡ്യൂട്ടി. എട്ടുമണിക്കൂർ വീതമുള്ള 3 ഷിഫ്റ്റുകളായി മാറിമാറി ചുമതല നൽകിയിരിക്കുന്നത്.

ഇവിടെ പോലീസിന്റെ 24 മണിക്കൂർ സ്ഥിരം പരിശോധന വേറെയുമുണ്ട്. കുടക് ജില്ലയ്ക്ക്അതിടുന്ന പെരുമ്പാടി, കുട്ട, ആന ചുക്കൂർ, കരിക്കെ, സംവാജെ എന്നിവിടങ്ങളിലും ഇലക്ഷൻ ചെക്ക് പോസ്റ്റുകൾ ആരംഭിച്ചിട്ടുണ്ട്. 

ഇരു ചെക്ക് പോസ്റ്റുകളിലും എല്ലാത്തരം വാഹനങ്ങളിലുംഡിക്കിയും യാത്രക്കാരുടെ ബാഗ് ഉൾപ്പെടെ വിശദമായി പരിശോധിക്കുന്നുണ്ട്.

Advertisment