മാധ്യമങ്ങൾ നന്നാകുമെന്ന പ്രതീക്ഷ തനിക്കില്ല; മാധ്യമങ്ങൾ എന്തൊക്കെ അസത്യങ്ങൾ പറഞ്ഞാലും ജനങ്ങൾ വിവേചനപൂർവ്വം കാര്യങ്ങൾ മനസിലാക്കും; ചിലർ മുഖാമുഖത്തിനെതിരെ വാർത്ത പ്രചരിപ്പിക്കുകയാണന്ന് മുഖ്യമന്ത്രി

New Update
pinarayi

കണ്ണൂര്‍: രാഷ്ട്രീയ ഇടപെടലിൻ്റെ ഭാഗമായാണ് പിന്നാക്ക വിഭാഗങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞതും, കുടികിടപ്പ് ഭൂമിയിൽ നിന്ന് പറച്ചെറിയപ്പെടാതിരിക്കാനും സാധിച്ചതുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

Advertisment

പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന കുട്ടികളെ വിദേശ സർവ്വകലാശാലകളിൽ അടക്കം വിട്ട് പഠിപ്പിക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പിന്നാക്ക വിഭാഗത്തിൽ പെട്ട ആളുകളുടെ ജീവിത നിലവാരം ഉയർന്നതാണ്.

കേരള ജനത ഒന്നടങ്കം അഭിവൃത്തിപ്പെടണം. അത് വരും തലമുറയ്ക്കും ഉപകാരപ്പെടണം. അതിൻ്റെ ഭാഗമായാണ് മുഖാമുഖം പരിപാടി. ജാതി വ്യവസ്ഥ പൂർണ്ണമായും ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടന്നും കണ്ണൂരിൽ ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ളമുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മാധ്യമങ്ങൾ നന്നാകുമെന്ന പ്രതീക്ഷ തനിക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ചില മാധ്യമങ്ങൾ സത്യവിരുദ്ധമായ കാര്യങ്ങൾ മാത്രം പ്രചരിപ്പിക്കുന്നു. മാധ്യമങ്ങൾ എന്തൊക്കെ അസത്യങ്ങൾ പറഞ്ഞാലും ജനങ്ങൾ വിവേചനപൂർവ്വം കാര്യങ്ങൾ മനസിലാക്കും.

മുഖാമുഖത്തിന് ആളേക്കൂട്ടാൻ പെടാപ്പാട് പെടേണ്ട കാര്യമില്ല. ജനങ്ങളുടെ ബാഹുല്യം കുറയ്ക്കാനാണ് പാട് പെടുന്നത്. ചിലർ മുഖാമുഖത്തിനെതിരെ വാർത്ത പ്രചരിപ്പിക്കുകയാണന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment