New Update
/sathyam/media/media_files/2025/10/20/cpm-office-kannur-2025-10-20-21-43-18.jpg)
കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് കണ്ണൂരില്‍.
Advertisment
സിപിഎമ്മിന്റെ ഏറ്റവും ശക്തമായ സ്വാധീനമുള്ള കണ്ണൂരില്‍ അഞ്ചു നില കെട്ടിട സമുച്ചയമാണ് വെറും രണ്ടു വര്‍ഷം കൊണ്ടു പൂർത്തിയാക്കിയത്.
15 കോടിയിലേറെ ചെലവഴിച്ചാണ് കെട്ടിട സമുച്ചയം നിര്‍മിച്ചത്.
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം കാണാന്‍ ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ 20 ന് രാവിലെ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ബഹുജന സംഘടനാ അംഗങ്ങളുടെയും ഒഴുക്കായിരുന്നു.