പയ്യന്നൂരിൽ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിൽ ഉൾപ്പെട്ടതിന് സി.പി.എം അംഗത്തെ പുറത്താക്കി; സജേഷ് അർജുൻ ആയങ്കിയുടെ സംഘത്തിൽപ്പെട്ടയാളാണെന്നും സൂചന

New Update
B

കണ്ണൂർ: പയ്യന്നൂരിൽ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിൽ ഉൾപ്പെട്ടതിന് സി.പി.എം അംഗത്തെ പുറത്താക്കി. രണ്ടു മാസം മുൻപ് ആണ് പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പുറത്താക്കൽ.

Advertisment

പയ്യന്നൂർ കാനായിൽ സ്വർണംപൊട്ടിക്കാൻ എത്തിയപ്പോൾ നാട്ടുകാർ ഇയാളെ പിടികൂടിയിരുന്നു. ഡിവൈഎഫ്ഐ എരമം സെൻട്രൽ മേഖല അംഗം കൂടിയായിരുന്നു സജേഷ്. ഇയാൾ അർജുൻ ആയങ്കിയുടെ സംഘത്തിൽപ്പെട്ടയാളാണെന്നും വിവരം.

Advertisment