സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

New Update
news arrest567

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡീപ്പിച്ച കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുതാഴം കല്ലംവള്ളി സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി കരയടത്ത് മധുസൂധനനെ (43) ആണ് പോക്സോ നിയമപ്രകാരം പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. 

Advertisment

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് കുട്ടി അധ്യാപകരോട് ലൈം​ഗിക അതിക്രമത്തെ കുറിച്ച് പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് സംഭവം.

Advertisment