New Update
/sathyam/media/media_files/2025/10/18/cpm-counciler-2025-10-18-17-14-26.png)
കണ്ണൂര്‍:കൂത്തുപറമ്പില്‍ വയോധികയുടെ മാല മോഷ്ടിച്ച് കൗണ്‍സിലര്‍ പിപി രാജേഷിനെ സിപിഎം പുറത്താക്കി.
Advertisment
സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും നാലാം വാര്‍ഡ് കൗണ്‍സിലറുമാണ് രാജേഷ്.
പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിക്കും വിധം പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജേഷ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം.
വീടിന്റെ മുന്‍വാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കളയില്‍ നിന്ന് മീന്‍ മുറിക്കുന്ന സമയത്ത് പെട്ടെന്നൊരാള്‍ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തത്.