കണ്ണൂർ: പയ്യാവൂരിൽ പുഴയിൽ വീണ വയോധികയുടെ മൃതദേഹം കണ്ടെത്തി. പയ്യാവൂർ സ്വദേശി 85 വയസ്സുകാരിയായ ജാനു അമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മഴ കുറഞ്ഞതിനെത്തുടർന്ന് പുഴയിലെ വെള്ളം താഴ്ന്നപ്പോൾ മരത്തിൽ ഉടക്കി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച പുഴയിൽ വീണ ജാനു അമ്മയ്ക്ക് വേണ്ടി ഫയർഫോഴ്സ് തിരച്ചിൽ നടത്തിയിരുന്നെങ്കിലും പുഴയിലെ ശക്തമായ അടിയൊഴുക്കിനെ തുടർന്ന് പരിശോധന നിർത്തിവച്ചിരുന്നു.
വെള്ളം താഴ്ന്നതിനു ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.