വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു, പ​ണം ത​ട്ടി​യെ​ടു​ത്തു; യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശേ​രി പാ​താ​ള പു​തി​യ പു​ര​യി​ല്‍ വീ​ട്ടി​ല്‍ നി​യാ​സ്(28)​നെ​യാ​ണ് കാ​ല​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

New Update
navas

കൊ​ച്ചി: വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ല്‍.

Advertisment

ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശേ​രി പാ​താ​ള പു​തി​യ പു​ര​യി​ല്‍ വീ​ട്ടി​ല്‍ നി​യാ​സ്(28)​നെ​യാ​ണ് കാ​ല​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.


പ​രാ​തി​ക്കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി 2022 മു​ത​ല്‍ 2023 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ ലൈം​ഗിക​മാ​യി പീ​ഡി​പ്പി​ച്ചു.

ബി​സി​ന​സ് തു​ട​ങ്ങാം എ​ന്ന് പ​റ​ഞ്ഞ് 16 പ​വ​ന്‍ സ്വ​ര്‍​ണ​വും ഒ​രു ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 

സ്വ​ര്‍​ണ​വും പ​ണ​വും തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട പ​രാ​തി​ക്കാ​രി​യെ പ്ര​തി ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

നേ​ര​ത്തെ റെ​യി​ല്‍​വേ ടി​ടി​ആ​ര്‍ ആ​യി ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യ​തി​ന് നി​യാ​സി​നെ​തി​രെ ഷോ​ര്‍​ണൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സു​ണ്ട്. 

ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ മ​റ്റ് ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Advertisment