കണ്ണൂർ: ഭര്‍തൃവീട്ടിലെ പീഡനം മൂലം ബാങ്ക് ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. കേസിൽ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി. ഭര്‍ത്തൃ മാതാവിനെയും കേസില്‍ പ്രതി ചേര്‍ത്തു.
'ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് നിരവധി തവണ ക്രൂരമായി പീഡിപ്പിച്ചു. മാനസിക രോഗിയാക്കി ചിത്രീകരിച്ച് നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചു. ഭര്‍തൃമാതാവ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ മകനെ തെറി വിളിച്ചിരുന്നുവെന്നും ചാറ്റിലുണ്ട്.
സുഹൃത്തായ അപര്‍ണയോട് സംസാരിച്ച വാട്‌സ്ആപ്പ് ചാറ്റിലാണ് ദിവ്യ താന്‍ അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചത്. ദിവ്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് സുഹൃത്ത് ഡോ. അപര്‍ണ പറഞ്ഞിരുന്നു.