New Update
/sathyam/media/media_files/eJZYKNPl0F5uPFL4kGjx.jpg)
ഇരിട്ടി: കണ്ണൂര്‍ ഇരിട്ടി പുന്നാട് ടൗണില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പൂക്കള്‍ കയറ്റിവന്ന പിക്കപ്പ് വാന്‍ നിര്‍ത്തിയിട്ട മിനി ലോറിക്കു പുറകില്‍ ഇടിച്ചാണ് അപകടം. മുഴപ്പിലങ്ങാട് സ്വദേശി സല്‍മാനാണ് മരിച്ചത്. പാലക്കാട് സ്വദേശിയായ ഡ്രൈവര്‍ക്കും പരുക്കുണ്ട്.
Advertisment
ഇന്നു പുലര്‍ച്ചെ നാലിനായിരുന്നു അപകടം. പുന്നാട് ടൗണില്‍ കടയില്‍ പാല്‍ ഇറക്കാന്‍ വേണ്ടി നിര്‍ത്തിയിട്ട മിനി ലോറിക്കു പിന്നിലാണ് പിക്കപ്പ് വാന്‍ ഇടിച്ചത്. കര്‍ണാടകത്തില്‍നിന്നു പൂക്കള്‍ കയറ്റി വരുമ്പോഴായിരുന്നു അപകടം.