കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

പത്ത് ലക്ഷം രൂപ വിലമതിക്കുന്ന 221 ഗ്രാം സ്വർണമാണ് പിടികൂടിയത്.

New Update
screenshot-2023-07-28-122359.webp

കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വൻ സ്വർണവേട്ട. സംഭവത്തിൽ കാസർകോട് ബന്തടുക്ക സ്വദേശി അഹമ്മദ് കബീർ അറസ്റ്റിലായി. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന 221 ഗ്രാം സ്വർണമാണ് പിടികൂടിയത്. അനധികൃതമായി കടത്താൻ ശ്രമിക്കവെ സ്വർണം കണ്ണൂർ എയർപോട്ട് പോലീസ് പിടികൂടുകയായിരുന്നു. എയർപോർട്ടിലെ പരിശോധനയ്‌ക്ക് ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു പിടിയിലായത്.

Advertisment

അതേസമയം ശരീരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച അരക്കോടി രൂപയുടെ സ്വർണം കൊച്ചിയിൽ പിടികൂടി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കടക്കാൻ ശ്രമിക്കവെ കസ്റ്റംസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ ദുബായിൽ നിന്നുമെത്തിയ പാലക്കാട് സ്വദേശി മിഥുനാണ് പിടിയിലായത്. നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 1,166 ഗ്രാം സ്വർണമാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.

kannur airport
Advertisment