New Update
/sathyam/media/media_files/e2DA1djoHSzOWkmbx8wa.jpg)
കണ്ണൂര്‍ : പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ജൂഡ്വിന്‍ ഷൈജു (17) ആണ് മരിച്ചത്.
Advertisment
ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബാംഗങ്ങളായ അഞ്ചംഗ സംഘമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
തളിപ്പറമ്പ് കുടിയാന്‍മല റൂട്ടില്‍ പുലിക്കുരുമ്പയ്ക്ക് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച ജൂഡ്വിന്‍.