ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/ALdcZgdekJAxNStq4iGI.jpg)
കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ കണ്ണൂർ കിഴുന്ന യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
ഇപി ക്കെതിരെ യുള്ള ആരോപണത്തിൽ താൻ ഉറച്ച് നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Advertisment
പറയുന്നതിൽ വ്യക്ത വേണം. താൻ പറഞ്ഞത് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ്. ഏത് നിയമ നടപടിയും എടുക്കട്ടെ. ഇ.പിയെ ഒതുക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു.
വായിൽ തോന്നിയത് വിളിച്ചു പറയുന്ന നന്ദകുമാറിനെ കേട്ട് തന്നോട് സംസാരിക്കരുത്. ബിജെപി വിലയിരുത്തലും മുഖ്യമന്ത്രിയെ വിലയിരുത്തലുമാണ് ഈ തെരഞ്ഞെടുപ്പ്. യുഡിഎഫ് മികച്ച നേട്ടം കൈവരിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.