New Update
/sathyam/media/media_files/XJ5BpCqzM4BjYIpFHPRY.jpg)
കണ്ണൂര്‍: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പലപ്പോഴും തെറ്റിയിട്ടുണ്ടെന്നും ബിജെപി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. പക്ഷേ വരും കാലങ്ങളില്‍ തുറക്കുമായിരിക്കും.
Advertisment
കഴിഞ്ഞ കാലത്തെ അപേഷിച്ച് ബിജെപി പിന്നോട്ട് പോകും. ഇന്ത്യാ മുന്നണി മുന്നോട്ട് പോകും. ഇന്ത്യാ മുന്നണിയുടെ ആത്മാവ് വരുന്നതേയുള്ളു. ഇത്തവണ ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമോ ഇല്ലയോ എന്നത് വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 20 സീറ്റും യുഡിഎഫ് നേടും. കെഎസ് യു പ്രസിഡന്റിനെ മാറ്റണമെന്ന് ഇപ്പോള്‍ പറയുന്നത് ഉചിതമല്ലന്നും കെ.സുധാകരന്‍ പറഞ്ഞു.