New Update
/sathyam/media/media_files/1XDc6t1sTi1fjbEumC78.webp)
കണ്ണൂർ: കണ്ണപുരത്ത് സ്കൂൾ ഓഫീസ് മുറി കുത്തിത്തുറന്ന് 40 മുട്ടകള്‍ മോഷ്ടിച്ചു. ചെറുകുന്ന് പള്ളിക്കരയിലെ എ.ഡി.എല്‍.പി സ്‌കൂളിലാണ് കവര്‍ച്ച നടന്നത്. കുട്ടികള്‍ക്ക് പാകം ചെയ്ത് നല്‍കാനായി സൂക്ഷിച്ച മുട്ടകളാണ് മോഷണം പോയത്.
Advertisment
ഇതിനൊപ്പം ഡയറിയില്‍ സൂക്ഷിച്ച 1800 രൂപയും കവർന്നു. ഭണ്ഡാരം പൊളിച്ച തുകയും നഷ്ടമായിട്ടുണ്ട്. ആകെ 2500 രൂപയുടെ മുതലുകള്‍ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.
ജൂലൈ 15 നും 18 ന് രാത്രി 7.15 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്ന് പ്രധാനധ്യാപിക പി.ജെ.രേഖ ജെയ്‌സി പറഞ്ഞു. പരാതിയില്‍ കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.