കണ്ണൂര്‍: നവകേരള സദസ്സിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലം സംഘാടകസമിതി ഒരുക്കിയ നവകേരളഗീതം പുറത്തിറക്കി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഓഡിയോ റിലീസ് ചെയ്തു. പിന്നണി ഗായിക സജില സലിം ഏറ്റുവാങ്ങി. എ ഡി എം കെ കെ ദിവാകരന്‍ അധ്യക്ഷനായി. വി ശിവദാസന്‍ എം പി, രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.
കെ വി ജിജില്‍ എഴുതിയ വരികള്‍ക്ക് ഡോ. പ്രശാന്ത് കൃഷ്ണനാണ് സംഗീതം നല്‍കിയത്. ശിവനന്ദ അഞ്ചരക്കണ്ടിയാണ് ആലാപനം. ഫ്‌ളൂട്ടില്‍ ശ്രീരാഗ് രാധാകൃഷ്ണനും പ്രോഗ്രാമിംഗില്‍ അജയ് ശേഖറും പിന്നണിയായി. പയ്യന്നൂര്‍ വെറ്റ്‌ലാന്‍ഡ് സ്റ്റുഡിയോയിലെ അനൂപാണ് ശബ്ദലേഖനവും മിശ്രണവും നിര്‍വഹിച്ചത്.