/sathyam/media/media_files/2025/09/12/koodali-gramapanchayath-2025-09-12-20-08-12.jpg)
കണ്ണൂര്‍: സമ്പൂർണ്ണ പ്രഥമ ശുശ്രൂഷ പഞ്ചായത്താക്കാനൊരുങ്ങി കൂടാളി. പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 18 വാർഡുകളിലെയും ഒരു വീട്ടിലെ ഒരാൾക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകുന്ന രീതിയിൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർമാർ, നിലവിലുള്ള ഹെൽത്ത് ഇൻസ്‌പെക്ടര്‍മാർ, ആശാവർക്കർമാർ, സ്കൂൾ അധ്യാപകർ തുടങ്ങിയവർക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകും. ഇവരുടെ നേതൃത്വത്തിലാണ് ഓരോ കുടുംബങ്ങളിലെയും ഒരാളെ വീതം പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകുക.
പദ്ധതിയുടെ നടത്തിപ്പിനായി ചേർന്ന സംഘാടക സമിതി രൂപീകരണയോഗം കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി പത്മനാഭൻ അധ്യക്ഷനായി.
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ ദിവാകരൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.സി ശ്രീകല ടീച്ചർ, വസന്ത ടീച്ചർ, പി.കെ ബൈജു, രവീന്ദ്രനാഥ്, ഡോ സൂരജ് തുടങ്ങിയവർ പങ്കെടുത്തു.