/sathyam/media/media_files/2025/10/18/thalasseri-film-festival-2025-10-18-22-46-10.jpg)
തലശ്ശേരി: സ്വയം സെൻസർഷിപ്പിന് വിധേയപ്പെടേണ്ട അവസ്ഥയിലേക്ക് ഇന്ന് സിനിമ പ്രവർത്തകർ മാറുന്നു എന്ന് ഡോ ജിനേഷ് കുമാർ എരമം.
തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറത്തിൽ സെൻസർഷിപ്പ് ബോർഡ് എന്ന കോമഡി സിനിമ' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരാണകഥകളും ഭരണകൂടത്തെ സ്തുതിക്കുന്ന സിനിമകൾ മാത്രം ഇറക്കുന്ന വെള്ളരിക്കപട്ടണം ആക്കി മാറ്റാനുള്ള നിലപാട് ആണ് സെൻസർ ബോർഡിനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രത്തിലാദ്യമായി സെൻസർ ബോർഡ് നൽകിയ പേര് ഇട്ട് സിനിമ ഇറക്കേണ്ടി വന്ന ദുരവസ്ഥയാണ് തന്റെ ' ഒരു ഭാരത് സർക്കർ ഉൽപ്പന്നം, എന്ന സിനിമയ്ക്ക് ഉണ്ടായതെന്ന് പറഞ്ഞു തുടങ്ങുകയാണ് ചലച്ചിത്രതാരം സുബീഷ് സുബി.
പലരെയും ബോധ്യപ്പെടുത്താനാണ് സെൻസർ ബോർഡ് ശ്രമിക്കുന്നതെന്നും പല ചെറിയ സിനിമകളും വിവാദം ഉണ്ടാക്കി സിനിമകൾക്ക് ശ്രദ്ധ കിട്ടാനുള്ള ഇടപെടലും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാന്തര സിനിമകളിലും രാഷ്ട്രീയ സിനിമകളിലുമാണ് കൂടുതലും സെൻസർഷിപ്പ് കടന്നുകയറുന്നതെന്നും, സെൻസർഷിപ്പ് കട്ട് ചെയ്യുന്ന പല രംഗങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രസിദ്ധീകരിക്കുന്ന വിരോധാഭാസമാണ് ഈ സമൂഹത്തിൽ ഉള്ളതെന്ന് ഡോ സംഗീത ചേനംപുല്ലി അഭിപ്രായപ്പെട്ടു.
ഫാസിൽ മുഹമ്മദ്, അഭിലാഷ് ബാബു, കെ റിനോഷൻ, വി കെ അഫ്രാദ് തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു. പി പ്രേമചന്ദ്രൻ സംവാദം നിയന്ത്രിച്ചു.