കണ്ണൂര്‍: കണ്ണൂർ ഇരിട്ടിക്കടുത്ത് കൂമന്‍തോട്ടില്‍ കടുവയെ കണ്ടതായി വീട്ടുകാർ. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് കുന്നുംപുറത്ത് ജോർജിന്റെ വീടിന്റെ പരിസരത്ത് കടുവയെ കണ്ടതായിവീട്ടുകാർ പറയുന്നത്.
വീട്ടിലെ വളർത്തുന്ന നായ നിർത്താതെ കുരയ്ക്കുന്നത് കേട്ട് മകൾ ലൈറ്റ് അടിച്ചു നോക്കിയപ്പോഴാണ് കടുവയെ കണ്ടതായി പറയുന്നത്. വിവരം അറിഞ്ഞ വനപാലകർ സ്ഥലത്ത് എത്തിയെങ്കിലും കടുവയുടേതായ യാതൊരു തെളിവുകളും കണ്ടെത്താൻ ആയിട്ടില്ല.
കഴിഞ്ഞ രണ്ട് ആഴ്ചയായി മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടതായി ജനങ്ങൾ പറയുന്നു. വനപാലകർ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.