New Update
/sathyam/media/media_files/WVUTJFKVEOU4hQsNDSvY.jpg)
കണ്ണൂർ: അടയ്ക്കാത്തോട് നാട്ടിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഇനിയുമായില്ല. മൂന്നാം ദിവസവും കടുവ ജനവാസ മേഖലയിൽ വിരഹിക്കുകയാണ്. കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിവരികയാണ്. കടുവയെ മയക്ക് വെടി വയ്ക്കാൻ പ്രത്യേക സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Advertisment
കടുവയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രദേശത്ത് ഇന്നും നിരോധനാജ്ഞ തുടരുകയാണ്. ജനവാസമേഖലയിൽ കറങ്ങുന്ന കടുവയെ പിടികൂടാൻ ഇന്നലെ കൂട് സ്ഥാപിച്ചിട്ടുണ്ട്.പ്രായമേറിയ കടുവയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നാണ് സൂചന. ഇതാകാം കാട് കയറാതെ കടുവ നാട്ടിൽ തന്നെ തുടരുന്നത്. ദീർഘസമയം ഒരിടത്ത് തന്നെ തുടരുന്ന ശാരീരികമായ അവശതയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.