‘നയിക്കാന്‍ നായകന്‍ വരട്ടെ’; കെ മുരളീധരനായി കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്

New Update
Untitled-1-111.jpg

കണ്ണൂരില്‍ കെ മുരളീധരനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കെ മുരളീധരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്നാണ് ആവശ്യം. നയിക്കാന്‍ നായകന്‍ വരട്ടെയെന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലെന്നും പരാമര്‍ശമുണ്ട്. കണ്ണൂര്‍, സ്റ്റേഡിയം പരിസരത്താണ് പോസ്റ്റര്‍ സ്ഥാപിച്ചത്.

Advertisment

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ്. സംഭവം വിവാദമായി തുടങ്ങിയതോടെ ഫ്‌ളക്‌സ് ബോര്‍ഡ് പിന്നീട് നീക്കം ചെയ്തു.

Advertisment