New Update
/sathyam/media/media_files/OHsLxRVuQEMgiKsewp5x.jpg)
കണ്ണൂർ: അത്താഴക്കുന്നിൽ പൊലീസുകാർക്ക് നേരെ അക്രമണം. പട്രോളിങ്ങിനിടെ ക്ലബ്ബിൽ മദ്യപിക്കുന്നത് തടഞ്ഞതാണ് ആക്രമണത്തിന് കാരണം. കണ്ണൂർ ടൗൺ എസ്.ഐ സി.എച്ച് നസീബ്, സിവിൽ പൊലീസ് ഓഫീസർ അനീഷ് എന്നിവർക്ക് പരുക്കേറ്റു. ക്ലബ്ബിൽ കയറിയപ്പോൾ പുറത്ത് നിന്ന് വാതിൽ പൂട്ടി മർദിച്ചുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.