കണ്ണൂര്‍: കണ്ണൂരിൽ ഗവർണർക്ക് നേരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി. വയനാട് സന്ദർശനം കഴിഞ്ഞ് തിരിച്ചുവരും വഴി മട്ടന്നൂർ ടൗണിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ കരിങ്കോടി പ്രതിഷേധവുമായി എത്തിയത്.
/sathyam/media/media_files/GiUZ54rdYG3lGBdbeKVP.jpg)
ക്ഷുഭിതനായി ഗവർണർ പ്രവർത്തകരെ ഗുണ്ടകൾ എന്ന് വിളിച്ച് പുറത്തിറങ്ങി. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തൻ്റെ വാഹനത്തിനടുത്തേക്ക് വന്നാൽ ഇനിയും പുറത്തിറങ്ങുമെന്നും ഗവർണ്ണർ.