New Update
/sathyam/media/media_files/mxDxjM8EMOwAZFh8W5sU.jpg)
കണ്ണൂര്‍: സ്ഥാനാർഥിയെ തീരുമാനിക്കുന്നത് പാർട്ടി നേതൃത്വമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സ്ഥാനാർഥിയായി പേരുകൾ പലതും വരും. പാർട്ടി ഏൽപ്പിക്കുന്ന ചുമതല അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിൽ താൻ ഏറ്റെടുക്കും.
Advertisment
അതേ സമയം ടിപി വധത്തിൻ സിപിഐഎമ്മിന് പങ്കില്ലന്ന് എംവി ജയരാജൻ പറഞ്ഞു. യുഡിഎഫ് സർക്കാർ നേതാക്കളെ വേട്ടയാടാൻ കേസിനെ ഉപയോഗിച്ചു.
പി മോഹനെ വെറുതെ വിട്ടത് കോടതി ശരിവെച്ചത് പാർട്ടിക്ക് പങ്കില്ലെന്നതിന് തെളിവ് ആണന്നും എംവി ജയരാജൻ വ്യക്തമാക്കി.