കണ്ണൂര്‍: ജനുവരി 14 കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടിയ മയക്കുമരുന്ന് കേസ് പ്രതി ഹർഷാദിനെ കണ്ണൂർ പോലിസ് പ്രത്യേകസംഘം മധുരയിൽ നിന്ന് പിടികൂടി. തമിഴ്‌നാട് ശിവഗംഗ കാരക്കുടിയിലെ വനിതാ സുഹൃത്ത് അപ്സര തയ്യാറാക്കിയ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് ഹർഷാദിനെ പിടികൂടിയത്.
ഇയാളെ ബൈക്കിലെത്തി രക്ഷപ്പെടുത്തിയ സുഹൃത്ത് റിസ്വാനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളുടെ താവളം തിരിച്ചറിഞ്ഞത്. ഇയാളുടെ വനിതാ സുഹൃത്ത് അപ്സര മുൻപ് തലശ്ശേരിയിലെ ടാറ്റു കേന്ദ്രത്തിലാണ് പഠിച്ചിരുന്നത്. ഹർഷാദും അപ്സരയും അന്ന് മുതൽ സുഹൃത്തുക്കളായതെന്നാണ് വിവരം.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റു ചെയ്തു.