കണ്ണൂരിൽ ടിപ്പർ ലോറി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

New Update
lory.jpg

കണ്ണൂർ: തളിപ്പറമ്പിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. രാവിലെ ഒൻപത് മണിയോടെ വെള്ളാട് മുച്ചോട്ടുക്കാവിനടുത്തായിരുന്നു അപകടം നടന്നത്. ഒറീസ സ്വദേശിയായ സോപാനംസോറൻ ആണ് മരിച്ചത്. വാഹനം നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞതോടെ ലോറിയിലുണ്ടായിരുന്ന മറ്റ് ആളുകൾ ഇയാളുടെ ദേഹത്തേക്ക് വീഴുകയും ഒറീസ സ്വദേശി ലോറിയുടെ അടിയിൽപെടുകയുമായിരുന്നു.

Advertisment

 തുടർന്ന് ജെസിബി ഉപയോഗിച്ചാണ് ലോറിയുടെ അടിയിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. ഒറീസ സ്വദേശിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വിട്ടുനൽകും.

Advertisment