കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ സ്ഥാനാര്‍ഥിയാകും. മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതും സുധാകരന്‍ തന്നെ. കെപിസിസി പ്രസിഡന്‍റ് മല്‍സരിക്കാനിറങ്ങുമ്പോള്‍ പാര്‍ട്ടിക്ക് താല്‍കാലിക പ്രസിഡന്‍റിനെ കണ്ടെത്തുന്നതും പരിഗണനയില്‍

സുധാകരന്‍ വീണ്ടും മല്‍സരിക്കാന്‍ അനുമതി ചോദിക്കുകയും ഹൈക്കമാന്‍റ് അംഗീകരിക്കുകയും ചെയ്തതായാണ് സൂചന.

New Update
k sudhakaran kannur

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ തന്നെ കണ്ണൂരില്‍ മല്‍സരിക്കും. സുധാകരന്‍ വീണ്ടും മല്‍സരിക്കാന്‍ അനുമതി ചോദിക്കുകയും ഹൈക്കമാന്‍റ് അംഗീകരിക്കുകയും ചെയ്തതായാണ് സൂചന.

Advertisment

അതേസമയം കെപിസിസി പ്രസിഡന്‍റ് മല്‍സരിക്കാനിറങ്ങുമ്പോള്‍ പാര്‍ട്ടിയെ ആര് നയിക്കും എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. സുധാകരന്‍ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന അഭിപ്രായവും നാളുകളായി പാര്‍ട്ടിയില്‍ ശക്തമാണ്. സുധാകരന് പതിവായി നാവ് പിഴവ് സംഭവിക്കുന്നത് പാര്‍ട്ടിക്ക് സ്ഥിരം തലവേദനയാണ്. 


പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും സമരാഗ്നി യാത്രയുടെ ആലപ്പുഴ വാര്‍ത്താ സമ്മേളനത്തിലും സ്ഥലകാലബോധമില്ലാതെ ചാനല്‍ ക്യാമറകള്‍ക്കു മുമ്പില്‍ പ്രതികരണങ്ങള്‍ നടത്തിയ സുധാകരന്‍ പാര്‍ട്ടിക്ക് ചെറുതല്ലാത്ത പരിക്കുകളാണ് സൃഷ്ടിച്ചത്.


ഈ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷ പദവിയും സ്ഥാനാര്‍ഥിത്വവും കൂടി ഒന്നിച്ചു കൊണ്ടുപോകാനുള്ള ശേഷി സുധാകരനുണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല.

അതിനാല്‍ തന്നെ സുധാകരന്‍ മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച സാഹചര്യത്തില്‍ അത് അംഗീകരിക്കുകയും പകരം പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് തല്‍ക്കാലം പകരക്കാരനെ എങ്കിലും കണ്ടെത്തുകയും ചെയ്യണമെന്നാണ് നേതൃത്വത്തിലെ ധാരണയെന്നാണ് സൂചന. 

Advertisment