കണ്ണൂർ കല്ല്യാശ്ശേരി വയക്കര വയലില്‍ വൻ തീപിടുത്തം; ഫയര്‍ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി

New Update
fire attack on farm

കണ്ണൂർ: കല്ല്യാശ്ശേരിയിൽ വൻ തീപിടുത്തം. പോളിടെക്നിക്കിന് പുറകുവശത്തുള്ള വയക്കര വയലിലാണ് തീപിടുത്തമുണ്ടായത്. വയക്കര വയലിലെ ഏക്കറ് കണക്കിന് സ്ഥലം കത്തിച്ചാമ്പലായി. കണ്ണൂരിൽ നിന്നും  തളിപ്പറമ്പിൽ നിന്നും ഓരോ യൂണിറ്റ് ഫയർ സർവീസ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Advertisment

fire attack on farm-2

തീ പുകയുന്നത് കണ്ട്  നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. വയലിലേക്ക് വാഹനങ്ങൾക്ക് കടക്കാൻ സാധിക്കാത്തതിനാൽ വെള്ളം എത്തിക്കാൻ പ്രയാസമുണ്ടായതായും കമ്പുകളും വടികളും ഉപയോഗിച്ചാണ് തീപിടുത്തം നിയന്ത്രിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment