/sathyam/media/media_files/IkMBAjK8l7glpwWWmml3.jpg)
കണ്ണൂർ: തലശ്ശേരി എരിഞ്ഞോളിയിൽ ആളൊഴിഞ്ഞ പറമ്പിൽ തേങ്ങാ പറക്കാൻ പോയപ്പോൾ കിട്ടിയ സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ മരിച്ച വേലായുധന്റെ ഇരുകൈകളും അറ്റ് പോയി. വേലായുധന്റെ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
എസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തെ ലോകസഭ തിരഞ്ഞെടുപ്പ് കാലത്ത് ബോംബ് നിർമാണത്തിനിടെ പാനൂരിൽ സിപിഎം പ്രവർത്തകൻ മരിച്ചത് ഏറെ വിവാദം ആയിരുന്നു.
കൈവേലിക്കൽ സ്വദേശി ഷെറിനാണ് ഏപ്രിൽ 5 ണുണ്ടായ സ്പോടനത്തിൽ മരിച്ചത്. മുളിയാത്തോട് സ്വദേശി വിനീഷിനും പരുക്കേറ്റിരുന്നു. സിപിഎം പ്രവർത്തകരാണ് ഇരുവരും. ആളൊഴിഞ്ഞ വീട്ടിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ആണ് സ്ഫോടനം ഉണ്ടായത്.
ബോംമ്പ് നിർമ്മാണം നടക്കുന്ന പ്രദേശങ്ങൾ ഒക്കെയും ആളൊഴിഞ്ഞ കെട്ടിടങ്ങളോ പറമ്പുകളോ ആണ്. രാഷ്ട്രീയ എതിരാളികളെ വക വരുത്താൻ കൃഷി ചെയ്യും പോലെ ആണ് പാനൂർ ചൊക്ലി എരിഞ്ഞോളി നാദാപുരം തുടങ്ങിയ പ്രദേശങ്ങളിലെ ബോംബ് നിർമാണം. അങ്ങനെ പറമ്പിൽ നിന്ന് കിട്ടിയ സ്റ്റീൽ പാത്രം തുറന്നപ്പോൾ ആണ് വേലായുധന് ജീവൻ നഷ്ടം ആകുന്നത്.
ബോംബ് സ്ഫോടനം നടന്ന ആദ്യ ഒന്നോ രണ്ടോ ദിവസങ്ങളിൽ ബോംബ് സ്ക്വാഡും പോലീസും പരിശോധന കർശനമാക്കുകയും ബോംബുകൾ നിർവീര്യമാക്കുകയും ചെയ്യുന്നുവെങ്കിലും രാഷ്ട്രീയ സമ്മർദത്തിൽ ഇപ്പോഴും പല കേന്ദ്രങ്ങളിലും ബോംബ് നിർമ്മാണം യഥേഷ്ടം തുടരുകയാണ്.