New Update
/sathyam/media/media_files/rkt2utqiJ7BlWXKye2iB.jpg)
കണ്ണൂര്‍: "ലഹരിക്കെതിരെ ഞാൻ കാവലാൾ നിങ്ങളോ " എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി തലശ്ശേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ബോധവൽകരണ ക്ലാസും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു.
Advertisment
പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി എ എസ് പി. ഷഹൻഷാ കെ എസ്.ഐപിഎസ് നിർവഹിച്ചു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉള്ള ബോധവൽക്കരണ ക്ലാസ് വടകര എ എസ് ഐ രംഗീഷ് കടവത്ത് കൈകാര്യം ചെയ്തു.
ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ മാത്യു തൈക്കൽ സ്വാഗതം പറഞ്ഞു. സ്കൂൾ പി ടി എ പ്രസിഡന്റ് അഡ്വ. അരുൺ സി ജി അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഡെന്നി ജോൺ, ഹെഡ്മാസ്റ്റർ ജെൻസൺ സി. ആർ, മദർ പി ടി എ പ്രസിഡന്റ് ശ്രീഷ രാജീവൻ, പിടിഎ വൈസ് പ്രസിഡണ്ട് സാജിദ്, ജോർജ് ഡിക്സൺ, ബൈജു മാത്യു, സുധീഷ് കുമാർ വി വി, സിമി പി, പ്രവീൺ കൃഷ്ണ, തുടങ്ങിയവർ സംസാരിച്ചു, ഉസീബ് ഉമ്മലിൽ നന്ദി പറഞ്ഞു.