New Update
/sathyam/media/media_files/lGjQdlugnnhJ1JPF9aZo.jpg)
കണ്ണൂർ: കൈക്കൂലിയായി 1000 രൂപ വാങ്ങിയ കേസിൽ മുൻ സബ് രജിസ്ട്രാർക്ക് 20,000 രൂപ പിഴയും ഒരു വർഷം കഠിനതടവും ശിക്ഷ വിധിച്ച് തലശ്ശേരി വിജിലൻസ് കോടതി. കണ്ണൂർ സബ് രജിസ്ട്രാർ ആയിരുന്ന കെ എം രഘുലാധരനാണ് ശിക്ഷ ലഭിച്ചത്. 2011 നവംബറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
Advertisment
പരാതിക്കാരൻ്റെ പിതാവിൻ്റെ പേരിലുള്ള വസ്തു പരാതിക്കാരൻ്റെ പേരിലേക്ക് വിൽപ്പത്രപ്രകാരം മാറ്റി രജിസ്റ്റർ ചെയ്യുന്നതിനു വേണ്ടി സബ് രജിസ്ട്രാര്‍ ആയിരുന്ന രഘു 1000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. തലശ്ശേരി വിജിലൻസ് കോടതിയാണ് കൈക്കൂലി കേസിൽ രഘു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
പിഴ തുക അടച്ചില്ലെങ്കിൽ ആറുമാസം തടവു ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉഷകുമാരിയാണ് ഹാജരായത്.