New Update
/sathyam/media/media_files/axoJmUyRHGniMcEEgqru.jpg)
കണ്ണൂർ:വിമാനത്താവളത്തിൽ നടന്ന പരിശോധനയിൽ 62 ലക്ഷം രൂപ വിലമതിയ്‌ക്കുന്ന 1041 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിൽ. കാസർഗോഡ് സ്വദേശി ഷഫീക്കാണ് പിടിയിലായത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് കസ്റ്റംസ് പ്രതിയെ പരിശോധിച്ചത്. തുടർന്ന് പ്രതിയുടെ പക്കൽ നിന്ന് സ്വർണം പിടികൂടുകയായിരുന്നു.
Advertisment
അതേസമയം, എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണവുമായി മൂന്ന് പേർ പിടിയിലായിരുന്നു. കാസർകോട് സ്വദേശി അഷറഫിന്റെ കൈയിൽ നിന്ന് 26 ലക്ഷം രൂപ വില വരുന്ന 565 ഗ്രാം സ്വർണവും ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഫൈസലിൽ നിന്നും 48 ലക്ഷം രൂപ വില വരുന്ന 932 ഗ്രാം സ്വർണവും പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശിയായ ഹുസൈൻ എന്നയാളിൽ നിന്ന് 54 ലക്ഷം രൂപവില വരുന്ന 1051 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടികൂടിയത്.